മല്ലപ്പള്ളി : വെണ്ണിക്കുളം-തെള്ളിയൂർ റോഡിൽ മാമ്പറമണ്ണിന് സമീപം മരം മറിഞ്ഞ് വൈദ്യുതി ലൈനുകളിൽ തട്ടി. കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ നടയിൽ കോട്ടയം-കോഴഞ്ചേരി റോഡിലേക്ക് പാഴ്മരം ഒടിഞ്ഞുവീണു. ഇവിടെ മറ്റ് പല വൃക്ഷങ്ങളും അപകടാവസ്ഥയിലാണ്.

ജില്ലയിൽ 111 പേർക്ക് കോവിഡ്

പത്തനംതിട്ട : ജില്ലയിൽ ബുധനാഴ്ച 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ വിദേശത്ത് നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 98 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.