പന്തളം : പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്തിൽനിന്ന്‌ നിലവിൽ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസ്സിൽതാഴെയുള്ള എല്ലാ ഗുണഭോക്താക്കളും ആധാർ കാർഡിന്റെ പകർപ്പും പുനർവിവാഹിതയല്ല, വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം (വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയത്) ഡിസംബർ 31-നകം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04734 228498.

തുമ്പമൺ : ഗ്രാമപ്പഞ്ചായത്തിലെ വിധവാ പെൻഷൻ, 50 വയസ്സുകഴിഞ്ഞ അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ വാങ്ങുന്ന ഗുണഭോക്താക്കളിൽ 60 വയസ്സിനു താഴെയുള്ളവർ പുനർവിവാഹിതയല്ല എന്ന സാക്ഷ്യപത്രവും(വില്ലേജ്/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) ആധാർ കാർഡിന്റെ പകർപ്പും ഡിസംബർ 31-ന് മുമ്പ് പഞ്ചായത്ത് ആഫീസിൽ ഹാജരാക്കണം.

പത്തനംതിട്ട : നഗരസഭയിൽനിന്ന് വിധവ/അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർ വിവാഹിതരല്ലെന്നുള്ള വില്ലേജ് ഓഫീസറുടെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാക്ഷ്യപത്രം ഡിസംബർ 31-ന് മുൻപ് നഗരസഭാ ഓഫീസിൽ നൽകണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.