പന്തളം : കേരള സാംബവർ സൊസൈറ്റി പന്തളം ശാഖ ഡോ. ബി.ആർ.അംബേദ്കറുടെ 65-ാം ചരമ വാർഷികദിനം ആചരിച്ചു. പന്തളം ചേരിക്കൽ സ്‌മൃതിമണ്ഡപത്തിൽ നഗരസഭാ കൗൺസിലർ എസ്.അരുൺ കുമാർ ഉദ്ഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. അടൂർ താലൂക്ക് പ്രസിഡന്റ് കെ.മോഹൻദാസ്, ജില്ലാ ഖജാൻജി ബിനുകുമാർ. നാടക് ജില്ലാ സെക്രട്ടറി ബി.പ്രിയരാജ്, മംഗളാനന്ദൻ, ശരത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.