തിരുവല്ല : ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്രയുടെ ജില്ലയിലെ സ്വീകരണയോഗങ്ങളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പങ്കെടുത്തില്ല.

തിരുവല്ലയിലായിരുന്നു ശോഭ പങ്കെടുക്കേണ്ട ആദ്യ യോഗം.

ഇവിടെ ശോഭയ്ക്ക് പകരം മറ്റൊരു വൈസ് പ്രസിഡന്റായ വി.വി.രാജനായിരുന്നു ഉദ്ഘാടനം നടത്തിയത്. വൈകീട്ട് പന്തളത്ത് നടന്ന സ്വീകരണം ശോഭ എത്താത്തതിനാൽ ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച തിരഞ്ഞെടുത്ത ബി.ജെ.പി.യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ ഉൾപ്പെട്ടിരുന്നില്ല. ശോഭ പങ്കെടുക്കാതിരുന്നതിന്റെ കാരണം പാർട്ടി നേതാക്കൾ വ്യക്തമാക്കിയില്ല.