സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ജനപ്രതിനിധിയാകണം. വികസനത്തിന് മുൻഗണന നൽകി അഴിമതിരഹിതമായി പ്രവർത്തിക്കാൻ സാധിക്കണം. കർഷകരെ സഹായിക്കാൻ ഉതകുന്ന കാഴ്ചപ്പാട് വേണം. സ്ത്രികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പിന്തുണ നൽകണം. വിദ്യാഭ്യാസം, പൊതുജന ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകാൻ കഴിയുന്ന ആളാകണം. കുടിവെള്ള വിതരണം, ഗ്രാമീണ റോഡുകളുടെ വികസനം എന്നിവ പൂർണമായി നടപ്പാക്കാൻ കഴിയണം

ശ്രീലതാദേവി, (റിട്ട.അധ്യാപിക, എസ്.എൻ.ഡി.പി.ഹൈസ്‌കൂൾ,

ചാത്തങ്കരി),