അടൂർ : പി.എസ്.സി. ഉദ്യോഗാർഥികളും യൂത്ത് കോൺഗ്രസും നടത്തിയ സമരത്തിന് പിന്തുണ അർപ്പിച്ച് കെ.എസ്.യു. അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക തെരുവ്പരീക്ഷ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാൻ അധ്യക്ഷനായി.കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് റിനോ പി.രാജൻ, റാഷിദാലി പാറക്കൽ, മനു എം.എസ്, അഭി വിക്രം, മനു നാഥ്, ജോബിൻ ജോസ്, ഇമ്മനുവേൽ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.