ഇരവിപേരൂർ : പൂവപ്പുഴയിൽ തടയണയിൽനിന്ന്് കാൽവഴുതി മണിമലയാറ്റിൽവീണ യുവാവിനെ കാണാതായി. കയ്യാലയ്ക്കകത്ത് സംഗീതിനെ (34)ആണ് കാണാതായത്. തിങ്കളാഴ്ച മൂന്നരയ്ക്കാണ് സംഭവം. അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് രാത്രി വൈകുംവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ചയും തിരച്ചിൽ തുടരും.