കൊടുമൺ : ചന്ദനപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പെരുന്നാളിന്റെ ഭാഗമായി നടന്ന പ്രത്യാശ പ്രാർഥനാ സംഗമം ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ.വർഗീസ് കളീക്കൽ അധ്യക്ഷത വഹിച്ചു. മൂന്നിന്മേൽ കുർബാനയ്ക്ക്‌ ഫാ. സഖറിയ സാമുവൽ, ഫാ.കോശി വർഗീസ്, ഫാ.ജിബിൻ ജോൺ എന്നിവർ നേതൃത്വം നല്കി. തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡൻറ് ഫാ.ബിജു തോമസ്, പഞ്ചായത്ത് അംഗങ്ങളായ സേതുലക്ഷ്മി, ലിസ്സി റോബിൻസ്, എലിസബേത്ത് ജേക്കബ്, അനിറ്റ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

ചൊവ്വാഴ്ച 7.30-ന് മൂന്നിന്മേൽ കുർബാന, 9.30-ന് യുവജന സംഗമം ഗായിക കെ.എസ്‌. ചിത്ര ഉദ്ഘാടനം ചെയ്യും. സതേൺ െറയിൽവേ ചീഫ് എക്സിക്യുട്ടീവ് എൻജിനീയർ ഷാജി സഖറിയ അധ്യക്ഷത വഹിക്കും.