ചന്ദനപ്പള്ളി : സെൻറ് ജോർജ് കത്തോലിക്കപ്പള്ളി തിരുനാളിന് തുടക്കംകുറിച്ച് ദേവാലയ മുറ്റത്ത് പുതുതായി സ്ഥാപിച്ച സ്വർണക്കൊടിമര ആശീർവാദവും കൊടിയേറ്റും പത്തനംതിട്ട രൂപതാധ്യക്ഷൻ റവ.ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. തുടർന്ന് കുരിശ്ശടി കൂദാശയും ചെമ്പിൽ അരിയിടിയിലും നിർവഹിച്ചു. ഇടവക വികാരി ഫാ.സജി മാടമണ്ണിൽ, ഫാ.ജോൺ കുറ്റിയിൽ, ഫാ.ശാമുവേൽ കിടങ്ങിൽ എന്നിവർ നേതൃത്വം നല്കി. തുടർന്നുള്ള ദിവസങ്ങളിൽ കുർബാന, നേർച്ചസമർപ്പണം, കുടപ്രദക്ഷിണം എന്നിവ നടത്തും.