പള്ളിക്കൽ : പാറക്കുട്ടം ഭാഗത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ നേതൃത്വം നൽകിയത് സി.പി.ഐ. പെരിങ്ങനാട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ. ശവശരീരവുമായി ഒന്നരക്കിലോമീറ്റർ കാൽനടയായി പോയാലേ സംസ്കാരചടങ്ങുകൾ നടക്കുന്ന സ്ഥലത്തെത്താൻ പറ്റുമായിരുന്നുള്ളൂ. പി.പി.ഇ. കിറ്റ് ധരിച്ചാണ് അംഗങ്ങൾ എത്തിയത്. സെക്രട്ടറി സന്തോഷ് പാപ്പച്ചൻ, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.മനു, എ.ഐ.എസ്.എഫ്. അടൂർ മണ്ഡലം സെക്രട്ടറി ദേവദത്ത്, എ.ഐ.വൈ.എഫ്. പെരിങ്ങനാട് മേഖലാ പ്രസിഡൻറ് അശ്വിൻ ബാലാജി, ആദർശ്, ജിതിൽ എന്നിവർ നേതൃത്വം നൽകി.