ഓമല്ലൂർ : രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. തിങ്കളാഴ്ച രാവിലെ തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ പത്മനാഭൻ ഭട്ടതിരിപ്പാട് കൊടിയിറക്കി. ഐമാലി കിഴക്കുകരയുടെ നേതൃത്വത്തിലായിരുന്നു പത്താം ദിവസത്തെ ഉത്സവനടത്തിപ്പ്.

വൈകീട്ട് മൂന്നുമണിയോടെ രക്തകണ്ഠസ്വാമി ആറാട്ടിനായി പുറപ്പെട്ടു. രാത്രി ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് നടന്നു. തുടർന്ന് തിരുവാഭരണ ദർശനവും വിലയകാണിക്കയുമുണ്ടായി.