പത്തനംതിട്ട : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് വ്യാഴാഴ്ച ജില്ലാ അതിർത്തിയായ കുറ്റൂരിൽ രാവിലെ 9.30-ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനടയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തിരുവല്ല മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം തയ്യാറാക്കിയ വേദിയിൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 12 മണിക്ക് റാന്നി ഇട്ടിയപ്പാറയിൽ നടക്കുന്ന സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും. മൂന്നിന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സമ്മേളനം ദേശീയ വക്താവ് മീനാക്ഷി ലേഖി എം.പി. ഉദ്ഘാടനം ചെയ്യും. നാലിന് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് കോന്നി മാർക്കറ്റ് ജങ്‌ഷനിൽ നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

പേർക്കുകൂടി കോവിഡ്

പത്തനംതിട്ട : ജില്ലയിൽ 206 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 333 പേർ രോഗമുക്തരായി. കവിയൂർ, നിരണം സ്വദേശികളുടെ മരണവുമുണ്ടായി.