മല്ലപ്പള്ളി : വയോജനവേദി ജില്ലാ പ്രവർത്തകസമിതി യോഗം സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് പി.ജെ.സദാനന്ദന്റെ ഓർമദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് രാജേന്ദ്രപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാജേന്ദ്രൻ കർത്താ, സദാശിവൻ മുക്കാലുമൺ, ആർ.സി.നായർ, രാഘവൻ നായർ ഇടക്കുളം എന്നിവർ പ്രസംഗിച്ചു.