മല്ലപ്പള്ളി : തിരുവല്ല ഈസ്റ്റ് സഹ.ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തും വോട്ടർമാരെയും സ്ഥാനാർഥികളെയും കൈയേറ്റം ചെയ്തും ജനാധിപത്യത്തെ എൽ.ഡി.എഫ്. അട്ടിമറിച്ചതായി കേരള പ്രദേശ് ഗാന്ധിദർശൻ വേദി ആരോപിച്ചു.

മല്ലപ്പള്ളി ടൗണിൽ നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഡി.സി.സി. ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.പുഷ്‌കരൻ, റജി പണിക്കമുറി, ഉണ്ണികൃഷ്ണൻ നടുവിലേമുറി, റോയ് തര്യൻ, സാജൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.