പന്തളം : സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എൻ.ഗോവിന്ദൻ നായരെ സി.പി.ഐ. പന്തളം ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. സമ്മേളനം ഐപ്‌സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ അധ്യക്ഷത വഹിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജി.ബൈജു, കെ.മണിക്കുട്ടൻ, എസ്.അജയകുമാർ, എസ്.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.