റാന്നി : വടശ്ശേരിക്കര വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാജി മാനാപ്പള്ളിയുടെ ഒന്നാം അനുസ്മരണം, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനം, പഠനോപകരണ വിതരണം എന്നിവ നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി ലിജു ജോർജും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ അനുമോദന സമ്മേളനം ഫാ.ജോസഫ് കുരുമ്പിലേത്തും ഉദ്ഘാടനം ചെയ്തു. പഠന ഉപകരണങ്ങളുടെ വിതരണം റവ. തോമസ് പി.ചാണ്ടി നിർവഹിച്ചു. വാർഡ് പ്രസിഡന്റ് ബി.സജികുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഫ്രെഡി ഉമ്മൻ, ജി.കുമാർ, ഷീലു മാനാപ്പള്ളിൽ, കൊച്ചുമോൻ മുള്ളൻപാറ, സജിത, അലീനാ സാറാ ലിജു, ഷൈബാ എബ്രഹാം എന്നിവർ പ്രസംഗിച്ചു.