റാന്നി : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന വിജയയാത്രയ്ക്ക് വ്യാഴാഴ്ച പകൽ 12-ന് റാന്നിയിൽ സ്വീകരണം നൽകും. മണ്ഡലത്തിലെ സ്വീകരണപരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പ്രചാരണാർത്ഥം ബുധനാഴ്ച മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മഹിളാമോർച്ച, യുവമോർച്ച എന്നിവയുടെ പദയാത്രകളും ബൈക്ക്, വിളംബരറാലിയും നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് പറഞ്ഞു. വ്യാഴാഴ്ച റാന്നിയിലെത്തുന്ന യാത്രയെ മാമുക്ക് ജങ്ഷനിൽനിന്ന് സ്വീകരിച്ചാനയിച്ച് ഇട്ടിയപ്പാറയിലെ സമ്മേളനനഗരിയിലെത്തിക്കും.