പന്തളം : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് മുന്നോടിയായി മഹിളാമോർച്ച പന്തളം മുനിസിപ്പൽ കമ്മിറ്റി മഹിളാ പദയാത്ര നടത്തി. പന്തളം മുട്ടാർ ജങ്ഷനിൽനിന്നാരംഭിച്ച പദയാത്ര മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീന എം.നായർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പൂഴിക്കാട് നടന്ന മഹിളാ പദയാത്ര മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ശ്രീലേഖ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മഹിളാ മോർച്ച അടൂർ മണ്ഡലം പ്രസിഡന്റ് ഷീജ ഉദ്ഘാടനം ചെയ്തു.

കുരമ്പാലയിൽനടന്ന മഹിളാ പദയാത്ര ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.സീന ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ബി.ജെ.പി. ജില്ലാ സെക്രട്ടറി മിനി ഹരികുമാർ ഉദ്ഘാടനം ചെയ്തു. രാധാ വിജയകുമാർ, യു.രമ്യ, രശ്മി രാജീവ്, രാധാമണിയമ്മ, വത്സല മുളമ്പുഴ, രതി മങ്ങാരം, സ്മിത കുരമ്പാല തുടങ്ങിയവർ നേതൃത്വം നൽകി.