റാന്നി : റാന്നി ഹിന്ദുമഹാസമ്മേളനം ഏപ്രിൽ രണ്ട്, മൂന്ന്, നാല് തീയതികളിൽ പെരുമ്പുഴയിലെ എൻ.എസ്.എസ്. ഹാളിൽ നടത്താൻ പരിഷത്ത് കമ്മിറ്റി തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം മൂന്നുദിവസമാക്കി ചുരുക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.