കോന്നി : അയ്യപ്പസേവാസംഘം നിലയ്ക്കൽ ക്യാമ്പും ടി.വി.എസ്. മഹീന്ദ്ര കമ്പനിയുമായി ചേർന്നുള്ള മൊബൈൽ വർക്ക്‌ഷോപ്പും എ.ഡി.എം.അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും തീർഥാടകർക്ക് സേവനം ലഭിക്കും. പോലീസ് സ്‌പെഷ്യൽ ഓഫീസർ മനീഷ് ദാസ്, ദേവസ്വം അസിസ്റ്റന്റ് എൻജിനീയർ ഹരീഷ്‌കുമാർ, അയ്യപ്പസേവാസംഘം സെക്രട്ടറി രാജീവ്, കോന്നി ക്യാമ്പ് ഓഫീസർ രാധാകൃഷ്ണൻ മധുര, രാജേഷ്‌കുമാർ, ഉമ മഹേഷ്, ദാസ് പല്ലാവൂർ, ബിജി അതിരുങ്കൽ, സന്തോഷ് കരിക്കിനേത്ത് എന്നിവർ പ്രസംഗിച്ചു.