പത്തനംതിട്ട : കേരള കോൺഗ്രസ്(എം) മല്ലപ്പുഴശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഇ-ശ്രം സൗജന്യ രജിസട്രേഷൻ ക്യാമ്പ് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ആർ.ഭരതരാജൻ വാഴുവേലിൽ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അനിൽ തോട്ടത്തിൽ, റെനി പ്ലാമൂട്ടിൽ, രമാഭാസ്കർ തുടങ്ങിയവർ സംസാരിച്ചു.