അടൂർ : ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിച്ചിട്ടും ചിറ്റയം ഗോപകുമാർ എം.എൽ.എ. അത് വികസന കാര്യത്തിൽ ഉപയോഗപ്പെടുത്തുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആരോപിച്ചു. അടൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനും എം.എൽ.എ.യുടെ അനാസ്ഥയ്ക്കുമെതിരേ യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്‌ അടൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗോപു കരുവാറ്റ അധ്യക്ഷനായി. സമാപന സമ്മേളനം കെ.പി.സി.സി.ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ, വിമൽ കൈതക്കൽ, ജി.മനോജ്‌, അനന്തു ബാലൻ, അരവിന്ദ് ചന്ദ്രശേഖർ, നിഖിൽ ഫ്രാൻസിസ്, റെനോ പി.രാജൻ, അബിൻ ശിവദാസ് എന്നിവർ പങ്കെടുത്തു.