കോന്നി : കൊന്നപ്പാറ വി.എൻ.എസ്.കോളേജിലെ റെഡ് റിബൺ ക്ലബ്ബ് എയ്ഡ്സ് ദിനാചരണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ജോസ് വി.കോശിയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി ഡി.എം.ഒ. േഡാ. രചനാ ചിദംബരം ഉദ്ഘാടനംചെയ്തു. എം.ആർ.രജനീഷ് ക്ലാസ് നയിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ രഘുകുമാർ, വകുപ്പ് മേധാവികളായ റോജാ രാജൻ, ജയന്തി എസ്.നായർ, ശോഭകുമാരി, തുഷാറാണി, വിപിത എം.നായർ, രജിത് വാസുദേവൻ, ഗീതു എം.നായർ തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.