പത്തനംതിട്ട : ശമ്പള പരിഷ്കരണത്തില അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ. പ്രതിഷേധ ദിനം ആചരിച്ചു. പത്തനംതിട്ടയിൽ ജില്ലാ പ്രസിഡന്റ് ഡോ. ബാലചന്ദർ ഉദ്ഘാടനം ചെയ്തു.

പൊതുജനാരോഗ്യത്തെ സംരക്ഷിക്കാൻ ജീവൻമറന്ന് പോരാടിയ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷ്കരുണം വെട്ടിക്കുറയ്ക്കുകയാണ്. അടിസ്ഥാന ശമ്പളം കുറയ്ക്കുന്നതു മുതൽ പ്രമോഷൻ സാധ്യത അട്ടിമറിക്കുന്നതു വരെയുള്ള ഗുരുതരവിഷയങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടറി ഡോ. പ്രവീൺ കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ ഡോ. ആശിഷ്, ഡോ. ജ്യോതീന്ദ്രൻ, ഡോ. ജീവൻ, ഡോ. മാത്യു, ഡോ. ദീപ, ഡോ. അരുൺ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാരുടെ പ്രതിഷേധ കൂട്ടായ്മയും യോഗങ്ങളും നടന്നു. രോഗീപരിചരണത്തെ ബാധിക്കാത്തവിധമായിരുന്നു പ്രതിഷേധം.