നിരണം : തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ചൊവ്വാഴ്ച കുടയേറും. രാവിലെ ഒൻപതിന് വയലിൽ കൊട്ടാരം ക്ഷേത്രത്തിൽനിന്നു കുടമര ഘോഷയാത്ര. 11 മണിക്ക് കുടയേറ്റ്. 11-ന് രാവിലെ ആറിന് 108 പ്രദക്ഷിണം, വൈകീട്ട് മഹാശിവാഗ്നി ജ്വലനം, 12-ന് ശിവരാത്രിപൂജ.