മണ്ഡലത്തിന്റെ സമഗ്ര വികസനത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് ?

സർക്കാർ എല്ലാ മേഖലകളിലും സംസ്ഥാനവ്യാപകമായി നടത്തുന്ന വികസനങ്ങളൊഴികെ മറ്റൊന്നും നടപ്പാകാത്ത മണ്ഡലമാണ് റാന്നി. 25 വർഷം നിയമസഭയിൽ റാന്നിയെ പ്രതിനിധീകരിച്ചത് ഒരാൾ തന്നെയാണ്. ഇതിൽ 15 വർഷം ഭരണകക്ഷിയംഗവുമായിരുന്നു. എന്നിട്ടും റാന്നിക്ക് മാത്രമായി നേടിയെടുത്തതായി ചൂണ്ടി കാണിക്കാനൊന്നുമില്ല. എല്ലാ പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാനായിട്ടില്ല.

മണ്ഡലത്തിൽ അവണിക്കപ്പെട്ട വിഷയങ്ങൾ ഉണ്ടോ ?

ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലമാണ് റാന്നി. ശബരിമലയുടെ പേരിലനുവദിച്ച മെഡിക്കൽ കോളേജ്, വിമാനത്താവളം എന്നിവയെല്ലാം മണ്ഡലത്തിന് നഷ്ടമായി.

വരുന്ന എം.എൽ.എ. മുൻഗണന നൽകേണ്ടത് എന്തിനാകണം ?

മലയോരമേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. റാന്നിയിൽ റവന്യൂ ഡിവിഷൻ ഓഫീസടക്കം കൂടുതൽ സർക്കാർ ഓഫീസുകൾ കൊണ്ടുവരണം. മിനി സിവിൽ സ്റ്റേഷന്റെ പണികൾ പൂർത്തിയാക്കി എല്ലാ സർക്കാർ ഓഫീസുകളും അതിലാക്കണം.

പിന്നാക്ക മേഖലകളുടെ വികസനത്തിനായി ചെയ്യേണ്ടത് ?

കുടിവെള്ളക്ഷാമവും യാത്രാക്ലേശവും പരിഹരിക്കണം. മലയോരപ്രദേശങ്ങളുടെ വികസനം നടപ്പാക്കണം.