റാന്നി : കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തി കേരളത്തിൽ സമാധാനം പുനസ്ഥാപിക്കാൻ യു.ഡി.എഫിനുമാത്രമേ കഴിയൂവെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. വെച്ചൂച്ചിറ പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ്. ജനപ്രതിനിധികൾക്ക് പരുവയിൽ നൽകിയ സ്വീകരണപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. പരുവ യൂണിറ്റിന്റെ ഉദ്ഘാടനം എ. ഷംസുദ്ദീനും പ്രവാസി കോൺഗ്രസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം സാമുവേൽ കിഴക്കുറവും ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.ജെയിംസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.കെ.സാജു, ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് പണിക്കർ, ഗ്രാമപ്പഞ്ചായത്തംഗം പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.