കോന്നി(പത്തനംതിട്ട) : അടൂർ പ്രകാശ് എം.പി.യെയും ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്ററിനെയും വിമർശിച്ച് കോന്നിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് സംരക്ഷണസമിതി എന്നപേരിലാണ് കോന്നി, പ്രമാടം എന്നിവിടങ്ങളിൽ പോസ്റ്ററുകൾ കണ്ടത്.

2019-ൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിനും തദ്ദേശതിരഞ്ഞെടുപ്പിൽ ചില പാർട്ടിസ്ഥാനാർഥികളുടെ തോൽവിക്കും ഇരുവരെയും പഴിചാരിയാണ് പോസ്റ്ററുകൾ.

കോന്നിയിലെ സ്ഥാനാർഥിനിർണയത്തിൽ കെ.പി.സി.സി. ഇടപെടണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു.