റാന്നി : കാക്കാനപ്പള്ളിൽ വീട്ടിൽനിന്ന് സ്ഥാനാർഥികൾ മൂന്ന്. ജ്യേഷ്ഠനും അനുജനും എൻ.ഡി.എ. സ്ഥാനാർഥികളായി മത്സരിക്കുമ്പോൾ അച്ഛന്റെ സഹോദരപുത്രൻ യു.ഡി.എഫിലാണ്.

റാന്നി കരികുളം കാക്കനപ്പള്ളിൽ അഡ്വ. ബോബി കാക്കനപ്പള്ളിൽ ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനിലും സഹോദരൻ അലക്‌സ് ഏബ്രഹാം പഴവങ്ങാടി പഞ്ചായത്ത് കരികുളം വാർഡിലും എൻ.ഡി.എ.സ്ഥാനാർഥികളാണ്.

ഈ കുടുംബത്തിൽ നിന്നുള്ള റ്റിറ്റി കെ.മാത്യു പഴവങ്ങാടി പഞ്ചായത്ത് എട്ടാംവാർഡിൽ യു.ഡി.എഫ് സീറ്റിൽ മത്സരിക്കുന്നു. മൂവരുടെയും കന്നിയങ്കമാണ്.