മലയാലപ്പുഴ : പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി ഒരാഴ്ചയായി മുടങ്ങുന്നു. പകലും രാത്രിയുമായി പലതവണയാണ് വൈദ്യുതി നിലയ്ക്കുന്നത്. കുമ്പഴ സെക്ഷന്റെ പരിധിയിലാണ് മലയാലപ്പുഴ. രണ്ടായിരത്തിനുമേൽ കണക്ഷനുകൾ ഇവിടെയുണ്ട്. വൈദ്യുതിമുടക്കം കാരണം കുട്ടികളുടെ ഓൺലൈൻ പഠനവും തസ്സപ്പെടുന്നു. കോവിഡ് നിയന്ത്രണത്തിൽ തുറക്കുന്ന സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു .