മല്ലപ്പള്ളി : കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്ത വാലാങ്കര-അയിരൂർ റോഡ് പ്രമോദ് നാരായൺ എം.എൽ.എ. സന്ദർശിച്ചു. എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജേക്കബ് കെ.എബ്രഹാം, മെമ്പർ ജിജി പി.എബ്രഹാം, പുറമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സൗമ്യാ ജോബി, കേരള കോൺഗ്രസ്‌ എം ജില്ലാ സെക്രട്ടറി ഷെറി കച്ചറക്കൽ, മണ്ഡലം പ്രസിഡന്റ്‌ ജോർജ്‌കുട്ടി മാന്താനം, വൈസ് പ്രസിഡന്റ്‌ തമ്പി ചെളികുഴിയിൽ, സി.ടി.സാമുവൽകുട്ടി, എം.വി.വർഗീസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.