കുളനട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ കുളനട പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരേ സി.പി.എം. പഞ്ചായത്തംഗങ്ങൾ പഞ്ചായത്തോഫീസിന് മുൻപിൽ ധർണ നടത്തി. കുടിവെള്ളം, മാലിന്യ നിർമാർജനം, വിശുദ്ധിസേനയുടെ സേവനം, തിരുവാഭരണ പാതയിൽ വഴിവിളക്ക്, പാർക്കിങ്, കുളിക്കടവ്, വിശ്രമസൗകര്യം എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ ഉദ്ഘാടനംചെയ്തു. കുളനട ലോക്കൽ കമ്മിറ്റി സെക്രട്ടറി സായിറാം പുഷ്പൻ അധ്യക്ഷത വഹിച്ചു. പന്തളം ഏരിയാ കമ്മിറ്റിയംഗങ്ങളായ എം.ടി.കുട്ടപ്പൻ, വി.പി.രാജേശ്വരൻ നായർ, ഉളനാട് ലോക്കൽ സെക്രട്ടറി പോൾ രാജ്, കുളനട പഞ്ചായത്ത് മുൻ പ്രസിഡന്റ് സൂസൻ തോമസ് എന്നിവർ സംസാരിച്ചു.