തിരുവല്ല : കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് സർക്കാർ സഹായം നൽകണമെന്ന് ആർ.എസ്.പി. തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.ഋഷികേശൻ അധ്യക്ഷത വഹിച്ചു. പി.ജി.പ്രസന്നകുമാർ, കെ.പി.മധുസൂദനൻപിള്ള, പ്രകാശ് കവിയൂർ, എസ്.നാരായണസ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.