അടൂർ : സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ അടൂർ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ കർഷക പ്രതിഷേധ കൂട്ടായ്മ നടന്നു. കർഷകസംഘം ജില്ലാ സെക്രട്ടറി ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ടി.മുരുകേഷ് അധ്യക്ഷനായി. കർഷകസംഘം ഏരിയ സെക്രട്ടറി ആർ.രഞ്ചു, കെ.ജി. വാസുദേവൻ, അഡ്വ.മനോജ്‌, ഡോ. വർഗീസ് പേരയിൽ, എൻ. ജനാർദനക്കുറുപ്പ്, രാജേഷ് മണക്കാല, കെ.എസ്. സോമനാഥൻ പിള്ള, പി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.