പത്തനംതിട്ട : സംസ്ഥാനത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരേ എൽ.ഡി.എഫ്. നടത്തിയ പ്രതിഷേധസംഗമം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ പ്രമോദ് നാരായണൻ, അഡ്വ. കെ.യു.ജനീഷ് കുമാർ, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ആർ.ഉണ്ണികൃഷ്ണപിള്ള, അഡ്വ. ഓമല്ലൂർ ശങ്കരൻ, എ.പദ്മകുമാർ, അഡ്വ. ആർ.സനൽകുമാർ, മുൻമന്ത്രി കെ.രാജു, ഡോ. വർഗീസ് ജോർജ്, എ.പി.ജയൻ എന്നിവർ പ്രസംഗിച്ചു.