അടൂർ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് വെള്ളിയാഴ്ച വൈകീട്ട് നാലിന് അടൂർ കണ്ണംകോട് സെൻറ് തോമസ് ഓഡിറ്റോറിയത്തിൽ സ്വീകരണം നല്കും.

വൈകീട്ട് മൂന്നിന് പറന്തൽ സെൻറ് ജോർജ് അരമനപള്ളിയിൽ എത്തുന്ന ബാവായെ സ്വീകരിച്ച് കടമ്പനാട് സെൻറ് തോമസ് കത്തീഡ്രലിലേക്ക് ആനയിക്കും. അവിടെനിന്ന് വാഹന ജാഥയോടെ അടൂരിലെത്തും. സ്വീകരണം മലങ്കര കത്തോലിക്കാ സഭ കർദ്ദിനാൾ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലിത്ത അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യസന്ദേശം നൽകുമെന്ന് മെത്രാസന സെക്രട്ടറി ഫാ.രാജൻ മാത്യു, പ്രൊഫ.വർഗീസ് പേരയിൽ, എ.കുഞ്ഞുമോൻ, സന്തോഷ് എം.സാം, ലാൻസി എന്നിവർ പറഞ്ഞു.