തിരുവല്ല : മത്സ്യഫെഡിൽ ലാബ് അസിസ്റ്റന്റ് നിയമനത്തിനുളള പി.എസ്.സി. വിജ്ഞാപനത്തിൽ അപാകങ്ങളുള്ളതായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
വിജ്ഞാപനപ്രകാരം മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള ഒരുവിഭാഗത്തിനുമാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാന പ്രസിഡന്റ് പി.പി.ജോൺ അധ്യക്ഷത വഹിച്ചു.
ബാബു ലിയോൺസ്, ജോയി ആലുംപാട്, ജോളി ആന്റണി, സി.ജെ.തങ്കച്ചൻ, പോൾ എഴുപുന്ന തുടങ്ങിയവർ പ്രസംഗിച്ചു.