തിരുവല്ല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് കൊല്ലകുന്നേൽ ജിനു (23) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുമ്പാണ് സംഭവം . തുടർന്നും ജിനു ഇൻസ്റ്റഗ്രാമിലടക്കം ശല്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.