അടൂർ : ഫിഷറീസ് വകുപ്പുമായി സഹകരിച്ച് പറക്കോട് സർവീസ് സഹകരണബാങ്ക് അടൂരിലാരംഭിക്കുന്ന സഹകരണ സീ ഫുഡ് ഹോട്ടലിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ തീരദേശ വികസന അതോറിറ്റി എം.ഡി. ഷേക്ക് പരീത് എത്തി. നാളിതുവരെയുള്ള പ്രവർത്തനപുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തുകയും ഫിഷറീസ് വകുപ്പിന്റെ എല്ലാ പിന്തുണയും അറിയിച്ചതായി ബാങ്ക് പ്രസിഡന്റ്‌ ജോസ് കളീക്കൽ പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, വൈസ് പ്രസിഡന്റ്‌ പി.വി.രാജേഷ്, ഭരണസമിതിയംഗങ്ങളായ ഇ.എ.റഹിം, മുളയ്ക്കൽ വിശ്വനാഥൻ നായർ, ബാങ്ക് സെക്രട്ടറി ജി.എസ്.രാജശ്രീ, മുഹമ്മദ് അനസ്, അനന്ദു മധു എന്നിവർ പങ്കെടുത്തു.