ഏഴംകുളം : കൈതപ്പറമ്പ് കെ.വി.വി.എസ്. കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെയും കെ.വി.വി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും പുതിയ പ്രിൻസിപ്പലായി ഡോ. വി.അനിൽപ്രസാദ് ചുമതലയേറ്റു.

കേരളത്തിലെ വിവിധ ഗവ. കോളേജുകളിൽ 26 വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം അട്ടപ്പാടി ഗവ.കോളേജ്, ചവറ ഗവ.കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.