പത്തനംതിട്ട: പഞ്ചായത്ത് ലൈസന്‍സ് പുതുക്കാത്ത വടശ്ശേരിക്കരയിലെ തെക്കുമല ക്വാറി പ്രവര്‍ത്തനം തുടരുന്നു. നാട്ടില്‍ പെട്ടിക്കടയ്ക്കുപോലും ലൈസന്‍സ് വേണം എന്നിരിക്കെ അനുമതിയില്ലാത്ത മട പ്രവര്‍ത്തിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിട്ടും ഫലമില്ല. നിയമലംഘനം ആരോട് പരാതിപ്പെടും എന്നറിയില്ല. പോലീസും റവന്യു വകുപ്പും പഞ്ചായത്തും ഇത്തരം കാര്യങ്ങളില്‍ കണ്ണടച്ചിരിക്കുന്നു. വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറി ക്വാറിക്ക് അനുമതിയില്ലാത്ത കാര്യം റാന്നി സി.ഐ.യെ അറിയിച്ചിട്ടുണ്ട്.
ലൈസന്‍സ് പുതുക്കാന്‍ ഉടമ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ റവന്യുവകുപ്പിന്റെയും മറ്റും നടപടികള്‍ നേരിടുന്നതിനാല്‍ അനുവാദം നല്‍കിയില്ല. ഇത്തരം നടപടികള്‍ ഇെല്ലന്ന് കാണിച്ചുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പഴയ രേഖകളാണ് നല്‍കിയത്. പോലീസിന്റെയും വിജിലന്‍സിന്റെയും അന്വേഷണം നേരിടുകയാണ് ക്വാറിയിപ്പോള്‍. ഈ സാഹചര്യത്തില്‍ അനുമതി കൊടുത്താല്‍ ഭവിഷ്യത്ത് ഗുരുതരമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മാര്‍ച്ചില്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും സെക്രട്ടറി അനുമതിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നാണ് ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ അനുമതി ഉണ്ടെന്നുള്ള രീതിയില്‍ പ്രവര്‍ത്തനം തുടരുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്. തദ്ദേശഭരണ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയാല്‍ നിരസിക്കുമെങ്കില്‍ അറിയിക്കണം. ഇവിടെ ഇതുണ്ടായില്ല. -അവര്‍ വിശദമാക്കുന്നു.
എന്നാല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതില്‍ മറുപടി കിട്ടിയില്ലങ്കില്‍ അത് അനുമതിയായി കണക്കാക്കാം എന്ന വാദം ശരിയല്ലന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു. അനുമതി കിട്ടിയില്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നാണ് നിയമവശമെന്ന് സെക്രട്ടറി വ്യക്തമാക്കുന്നു. പ്രവര്‍ത്തന ലൈസന്‍സ് സ്വന്തമാക്കുക എന്നത് അപേക്ഷകന്റെ ചുമതലയാണെന്നും അദ്ദേഹം പറയുന്നു.
പി ഫോം ഇല്ലാതെയാണ് ഇവിടെ ചരക്ക് നീക്കം നടക്കുന്നത്. ഇത് നല്‍കേണ്ടത് മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പാണ്. അവരും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു. ഒരു വര്‍ഷത്തെ പണം ഒരുമിച്ച് അടയ്ക്കുന്ന സ്ഥാപനമാണ് വടശ്ശേരിക്കരയിലേതെന്നും അവര്‍ക്ക് പി ഫോം ഉണ്ടെന്നും ജിയോളജിസ്റ്റ് അറിയിച്ചു. ലൈസന്‍സ് പുതുക്കാത്ത കാര്യം പഞ്ചായത്ത് അറിയിച്ചിട്ടില്ല. അപ്പോള്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണ സമിതി നിയമനടപടിക്ക്
വടശ്ശേരിക്കര തെക്കുമല ക്വാറിക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്യുന്നവര്‍ക്ക് എതിരെ നിയമനടപടിക്ക് പശ്ചിമഘട്ട സംരക്ഷണ സമിതി ഒരുങ്ങുന്നു. ആദ്യഘട്ടമായി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം.പോളിന് പരാതി നല്‍കുമെന്ന് പ്രവര്‍ത്തകനായ അവിനാശ് മണ്ണടി പറഞ്ഞു. ജില്ലയിലെ ക്വാറി നിയമലംഘനങ്ങളില്‍ ജില്ലാ കളക്ടറും എസ്.പി. യും റവന്യുവകുപ്പും നിശബ്ദത പാലിക്കുന്നു. പല തവണ അറിയിച്ചിട്ടും അവര്‍ ഒന്നും ചെയ്യുന്നില്ല.
അവര്‍ പറയുന്ന ആക്ഷേപങ്ങള്‍
1 പി ഫോം ഉണ്ടോയെന്ന് പോലീസ് ടിപ്പറുകളില്‍ നോക്കുന്നില്ല. ഹെല്‍മെറ്റ് നോക്കുന്ന പോലീസ് ടിപ്പറുകളെ ഒഴിവാക്കുന്നു.
2 ലൈസന്‍സ് ഉണ്ടോ, സ്‌പോടകവസ്തുനിയമം പാലിക്കുന്നുണ്ടോ എന്ന് കൃത്യമായപരിശോധന സി.ഐ. മാര്‍ നടത്തുന്നില്ല.
3 അനുമതി കൊടുത്ത ശേഷം ജിയോളജി ഉദ്യോസ്ഥര്‍ സ്ഥലത്ത് പോകുന്നില്ല.
4 വനം നിയമം ലംഘിക്കുന്നിടത്ത് ഡി.എഫ്.ഒ. മാര്‍ നിശബ്ദത പാലിക്കുന്നു.
2
ചിത്രം
8 പി ടി എ 1
തെക്കുമലയിലെ ക്വാറി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നു