പൊടിയാടി: ഓരോ തുള്ളി ജലവും സംരക്ഷിക്കണമെന്നും അതിന്റെ മൂല്യം മനസ്സിലാക്കി ഉപയോഗിക്കുന്ന സംസ്‌കാരം വളർത്തിയെടുക്കണമെന്നും മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രം നടത്തിയ ലോക ജലദിനാചരണത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരണം ഗ്രാമപ്പഞ്ചാത്ത് പ്രസിഡന്റ് ലതാ പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സുമാ ചെറിയാൻ, സൂസമ്മ പൗലോസ്, അനിൽ മേരി ചെറിയാൻ, എം.ബി.നൈനാൻ, ബിനിൽ കുമാർ, മറിയാമ്മ മത്തായി, പി.ടി.പുരുഷൻ തുടങ്ങിയവർ പ്രസംഗിച്ചു.