പത്തനംതിട്ട: പ്രവര്‍ത്തികൊണ്ട് വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയാവണമെന്ന് വി.എസ്. അച്യുതാനന്ദന്‍.
 
മലയാലപ്പുഴ മുസലിയാര്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ പണിതുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നടത്തുകയായിരുന്നു അദ്ദേഹം.
 
ട്രസ്റ്റ് ചെയര്‍മാന്‍ പി.ഐ. ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയലാല്‍, ഓമല്ലൂര്‍ ശങ്കരന്‍ ,പി.ഐ. ഹബീബ് മുഹമ്മദ്, പ്രൊഫ.വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. ഭവന നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ഥികള്‍ക്ക് വി.എസ്. ഉപഹാരങ്ങള്‍ നല്‍കി.