തിരുവല്ല: നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് യുവമോര്‍ച്ച മുനിസിപ്പല്‍ ചെയര്‍മാനെ തടഞ്ഞുെവച്ചു.

ഉറവിടമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരിക്കലുള്ള അജൈവമാലിന്യ ശേഖരണപരിപാടി പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. കൂടിക്കിടക്കുന്ന ചവറുകളില്‍ തീപടരുന്ന സാഹചര്യം കൂടുതല്‍ അപകടത്തിനിടയാക്കുന്നതായും യുവമോര്‍ച്ച ചൂണ്ടിക്കാട്ടി.
 
ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, രാജേഷ് കൃഷ്ണ, ബിബിന്‍ കുറ്റപ്പുഴ, അനില്‍ അപ്പു, വികാസ് മീന്തലക്കര, രാജീവ് പരിയാരത്തുമല എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാളിച്ചകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.