തിരുവല്ല: കുറ്റൂര്‍- ശാസ്താംനട റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൈപ്പുപൊട്ടല്‍ ഉണ്ടായത്.കുറ്റൂര്‍ സ്‌കൂളിന് സമീപമുള്ള ഓട്ടോസ്റ്റാന്‍ഡിന് പിന്‍ഭാഗത്തായാണ് പൊട്ടലുണ്ടായിരിക്കുന്നത്.
 
റോഡില്‍ ശുദ്ധജലം പരന്നൊഴുകുന്നു. അനിച്ചക്കോടുഭാഗംവരെ നൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പൈപ്പുലൈനാണിത്. ഇവിടെ എഴുപത് ശതമാനം കിണറുകള്‍ വറ്റി. കഴിഞ്ഞയിടെ പൈപ്പ് പൊട്ടിയപ്പോള്‍ നാട്ടുകാര്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
 
ജല അതോറിറ്റി മാനേജിങ്ങ് ഡയറക്ടര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് തിരിച്ച് അറിയിപ്പ് കിട്ടയത്. താത്കാലികമായി പൊട്ടല്‍ പരിഹരിക്കുകമാത്രമാണ് നടന്നതെന്ന് സമീപവാസികള്‍ പറയുന്നു.

പൊട്ടല്‍ ആവര്‍ത്തിക്കുന്നു

ഇപ്പോള്‍ പൊട്ടിയഭാഗത്ത് ഒരുവര്‍ഷത്തിനിടെ പത്തുതവണയെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പിട്ട രണ്ടിഞ്ച് വ്യാസമുള്ള പൈപ്പാണിത്. ലൈന്‍ അപ്പാടെമാറണം. (സുരേഷ് കുമാര്‍, പ്രദേശവാസി).