തിരുവല്ല: ചുമത്ര പാറേക്കാട് താബോര്‍ മാര്‍ത്തോമ പള്ളിക്കു നേരേ സാമൂഹികവിരുദ്ധരുടെ അക്രമം. പള്ളിയുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു.
 
കല്ലുകള്‍ പൊട്ടിയ ജനാലയിലൂടെ പള്ളിക്കുള്ളിലും വീണുകിടപ്പുണ്ട്. പള്ളിപരിസരങ്ങളില്‍ മദ്യപാനസംഘം താവളമാക്കിയിട്ടുള്ളതായി ഭാരവാഹികള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കര്‍ശന നടപടി സ്വീകരിക്കണമെന്ന് വികാരി ഫാ. ജോ ജോസഫ് കുരുവിള, സെക്രട്ടറി സാജന്‍ പി.തമ്പി, ട്രസ്റ്റി ജെയിംസ് ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.