തിരുവല്ല: ശബരിമല ഇടത്താവളം പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനയോഗം നടത്തി. അമ്പലപ്പുഴ പേട്ടസംഘം സമൂഹപ്പെരിയോര്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.വി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

നഗരസഭ പണിയാനുദ്ദേശിക്കുന്ന സ്ഥിരം ഇടത്താവളത്തിന്റെ രൂപരേഖ മുനിസിപ്പല്‍ എന്‍ജിനീയര്‍ റെഞ്ചി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍.പ്രതാപചന്ദ്ര വര്‍മ, എം.പി.ഗോപാലകൃഷ്ണന്‍, ചെറിയാന്‍ പോളച്ചിറക്കല്‍, അലിക്കുഞ്ഞ് ചുമത്ര, ബിജു ലങ്കാഗരി, സുരേഷ് ഓടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.