തിരുവല്ല: നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകള്‍ തകര്‍ന്നുകിടക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ശയനപ്രദക്ഷിണ സമരം നടത്തി. മന്ത്രി മാത്യു ടി.തോമസിന്റെ തിരുവല്ലയിലെ എം.എല്‍.എ. ഓഫീസ് പടിക്കലാണ് സമരം അരങ്ങേറിയത്.
 
ഓഫീസിന് തൊട്ടുമുന്നിലേക്ക് സമരക്കാരെത്തുന്നത് പോലീസ് തടഞ്ഞു. ബി.ജെ.പി. ജില്ലാ വൈസ്​പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
 
സിബി സാം തോട്ടത്തില്‍, പ്രസന്നകുമാര്‍ കുറ്റൂര്‍, എം.ഡി.ദിനേശ് കുമാര്‍, സുരേഷ് ഓടയ്ക്കല്‍, മനു പുറമറ്റം, കണ്ണന്‍ കല്ലൂപ്പാറ, സുരേഷ് കാദംബരി, വിനോദ് തിരുമൂലപുരം, രാജീവ് പരിയാരത്തുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.