റാന്നി: വേലന്‍പ്ലാവില്‍നിന്ന് രാജവെമ്പാലയെ പിടിച്ചു. രാജാമ്പാറ വേലന്‍പ്ലാവ് തേക്കുംമൂട്ടില്‍ സൗമ്യയുടെ പുരയിടത്തിലെ റബ്ബര്‍ മരത്തിലാണ് ഇതിനെ കണ്ടത്. വാവാ സുരേഷാണ് പിടിച്ചത്.
 
സുരേഷ് പിടികൂടുന്ന 126-ാമത്തെ രാജവെമ്പാലയാണിത്. അഞ്ച് വയസ്സ് പ്രായമുള്ള പെണ്‍വര്‍ഗത്തില്‍പ്പെട്ട പാമ്പിന് 14 അടി നീളമുണ്ട്. ഇതിനെ പിന്നീട് കക്കി വനത്തില്‍ തുറന്നുവിട്ടതായി വനപാലകര്‍ പറഞ്ഞു.
 
രാജാമ്പാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശ്രീകുമാര്‍, ഗ്രേഡ് ഡെപ്യൂട്ടി കെ.എ.ഗോപിനാഥന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഷൈന്‍സലാം, അരുണ്‍കുമാര്‍ എന്നിവരും സ്ഥലത്തെത്തി.