റാന്നി: അവിട്ടം ജലോത്സവസമിതിയുടെ ഓണാഘോഷവും അവിട്ടം ജലോത്സവവും സപ്തംബര്‍ 14,15 തിയ്യതികളില്‍ നടക്കും. 14ന് രാവിലെ മുതല്‍ ഉപാസന ജങ്ഷനില്‍ കായിക മത്സരങ്ങള്‍, 15ന് പകല്‍ 1.30ന് ജലഘോഷ യാത്ര, മത്സര വള്ളംകളി എന്നിവ ഉണ്ടായിരിക്കും.
ജലഘോഷയാത്രയില്‍ ഇടക്കുളം, റാന്നി, പുല്ലൂപ്രം, കീക്കൊഴൂര്‍, ഇടപ്പാവൂര്‍-പേരൂര്‍, ഇടപ്പാവൂര്‍, കാട്ടൂര്‍, അയിരൂര്‍, ചെറുകോല്‍, കോറ്റാത്തൂര്‍, കോഴഞ്ചേരി, നെടുമ്പ്രയാര്‍, ആറന്മുള പുന്നംതോട്ടം എന്നീ പള്ളിയോടങ്ങള്‍ പങ്കെടുക്കും. വഞ്ചിപ്പാട്ടുമത്സരവും ഉണ്ടായിരിക്കും. സ്വാഗതസംഘം രൂപവല്‍ക്കരിച്ചു. യോഗം രാജു ഏബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. തോമസ് ഫിലിപ്പ് ഡെല്‍റ്റ, ഗിരിജാ മധു, ശശികലാ രാജശേഖരന്‍, ബാബു പുല്ലാട്ട്, മേഴ്‌സി പാണ്ടിയത്ത്, അനിത, ശാരിക, കെ.വസന്തകുമാര്‍, രജീഷ്, അഡ്വ. ഷൈന്‍ ജി.കുറുപ്പ്, രവി കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.